കര്‍ണാടകയില്‍ ലിംഗായത്ത് കാര്‍ഡ് തുണച്ചില്ല: കോണ്‍ഗ്രസിന് തിരിച്ചടി

single-img
15 May 2018

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
തലസ്ഥാനമായ ബംഗളൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റമുണ്ടായത്. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവടങ്ങളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി.

മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസും മുന്നേറ്റം നടത്തി. ആദ്യ രണ്ടു മണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 67 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ ലീഡ് നില നൂറ് കടന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തിയിരുന്നത്.

ബിജെപി കേവലഭൂരിപക്ഷത്തിന് തൊട്ടരികെ
10:11
കേരളത്തിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ
10:10
സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ബംഗളൂരുവിലേക്ക്
10:09
മൈസൂരുവിൽ ജെഡിഎസ് ശക്തമായ സാന്നിധ്യമായി
10:08
കോൺഗ്രസ് പിടിച്ചുനിന്നത് ബംഗളൂരു മേഖലയിൽ മാത്രം
10:08
മൈസൂരു മേഖലയിൽ ഒഴികെ എല്ലായിടത്തും ബിജെപി മുന്നേറ്റം
10:07
ബിജെപി ലീഡ് 110 സീറ്റിലേക്ക്
10:06
ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി
10:06
ലിംഗായത്ത് മേഖലകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
10:02
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന സ്ഥിതിയിലേക്ക് ബിജെപി
10:00
ബദാമിയിൽ സിദ്ധരാമയ്യ മുന്നിൽ. ചാമുണ്ഡേശരിയിൽ 13,000 വോട്ടുകൾക്ക് പിന്നിൽ
09:59
ജെഡിഎസ് ശക്തമായ സാന്നിധ്യമായി കർണാടകയിൽ തുടരുന്നു. ലീഡ് 45 സീറ്റിൽ
09:58
വൊക്കലിംഗ മേഖലകളിൽ വോട്ട് ചോരാതെ ജെഡിഎസ്
09:57
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദഗൗഡ, സഖ്യത്തെക്കുറിച്ച് ആലോചനയില്ല
09:57
മംഗളൂരുവിൽ കോൺഗ്രസിലെ യു.റ്റി.ഖാദർ വിജയിച്ചു
09:54
ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. ലീഡ് 106 സീറ്റിൽ
09:46
കോൺഗ്രസ് ലീഡ് 71 സീറ്റിൽ മാത്രം
09:46
ഫലംവന്ന ശേഷം സഖ്യസാധ്യത പരിശോധിക്കുമെന്ന് മല്ലികാർജുന ഖാർഗെ
09:45
ബിജെപി ലീഡ് നൂറു കടന്നു. 103 സീറ്റിൽ ലീഡ്
09:45
കോൺഗ്രസ് 75 സീറ്റിൽ മുന്നിൽ. ജെഡിഎസ് 41 സീറ്റിൽ ലീഡ് ചെയ്യുന്നു