ബിജെപി കേവല ഭൂരിപക്ഷം കടന്നു, 113 സീറ്റിൽ മുന്നിൽ: യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി

single-img
15 May 2018

ബിഎസ് യെഡിയൂരപ്പ വീണ്ടും കന്നടനാടിന്റെ അമരത്തേക്ക്. ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമെന്ന സൂചനകള്‍ക്ക് പിന്നാലെ യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകളുടെ ആവശ്യമില്ലെന്നും കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബിജെപി 113 സീറ്റില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് 66 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ജെഡിഎസ് ആകട്ടെ 44 സീറ്റുകളിലും.

ജെഡിഎസിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിക്കഴിഞ്ഞെങ്കിലും ബിജെപി തന്നെ ഒറ്റയ്ക്ക് ഭരിക്കുമെന്ന സൂചനകളാണ് ഒടുവില്‍ പുറത്തുവരുന്നത്. ഫലം പൂര്‍ണമായി അറിഞ്ഞശേഷം തീരുമാനമെന്ന് ദേവെഗൗഡ പ്രതികരിച്ചിട്ടുമുണ്ട്.

ബിജെപി കേവല ഭൂരിപക്ഷം കടന്നു. 113 സീറ്റിൽ മുന്നിൽ
10:39
കോൺഗ്രസ് ലീഡ് 62 സീറ്റിൽ മാത്രം
10:39
യെദിയൂരപ്പയുടെ വിജയം 9,857 വോട്ടുകൾക്ക്
10:37
യെദിയൂരപ്പ കർണാടകയുടെ മുഖ്യമന്ത്രിയാകും
10:37
ശിക്കാരിപ്പുരയിൽ ബി.എസ്.യെദിയൂരപ്പയ്ക്ക് ജയം
Updated: 10:37
ജെഡിഎസിന്‍റെ ജി.ഡി.ദേവഗൗഡ വിജയിച്ചു
10:32
കർണാടകയുടെ പ്രതിഫലനം ചെങ്ങന്നൂരിലും ഉണ്ടാകുമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ
10:31
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ തോറ്റു. ഇവിടെ വിജയിച്ചത് ജെഡിഎസ് സ്ഥാനാർഥി
10:13
ബിജെപി കേവലഭൂരിപക്ഷത്തിന് തൊട്ടരികെ
10:11
കേരളത്തിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ
10:10
സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ബംഗളൂരുവിലേക്ക്
10:09
മൈസൂരുവിൽ ജെഡിഎസ് ശക്തമായ സാന്നിധ്യമായി
10:08
കോൺഗ്രസ് പിടിച്ചുനിന്നത് ബംഗളൂരു മേഖലയിൽ മാത്രം
10:08
മൈസൂരു മേഖലയിൽ ഒഴികെ എല്ലായിടത്തും ബിജെപി മുന്നേറ്റം
10:07
ബിജെപി ലീഡ് 110 സീറ്റിലേക്ക്
10:06
ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി