കര്‍ണാടകയില്‍ വെന്നിക്കൊടി പാറിച്ച് ബിജെപി; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

single-img
15 May 2018

രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്.

ലീഡ് നില ഇങ്ങനെ: ബിജെപി (119), കോണ്‍ഗ്രസ് (57), ജെഡിഎസ് (44), മറ്റുള്ളവര്‍ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

0:50
ബിജെപി മുന്നേറ്റം 119 സീറ്റുകളിൽ. കോൺഗ്രസ് ലീഡ് 57 സീറ്റുകളിൽ മാത്രം
10:49
ജെഡിഎസ് കരുത്ത് തെളിയിച്ചു. മുന്നേറ്റം 44 സീറ്റുകളിൽ
10:49
രാമനഗരയിൽ എച്ച്.ഡി.കുമാരസ്വാമി 800 വോട്ടുകൾക്ക് പിന്നിൽ
10:48
ബിജെപി അധികാരം നേടുന്ന 21-ാം സംസ്ഥാനമായി കർണാടക മാറി
10:48
കേവല ഭൂരിപക്ഷവും കടന്ന് ബിജെപി. മുന്നേറ്റം 118 സീറ്റുകളിൽ
10:40
കർണാടക ബിജെപി ഭരിക്കുമെന്ന് ഉറപ്പായി
10:39
ബിജെപി കേവല ഭൂരിപക്ഷം കടന്നു. 113 സീറ്റിൽ മുന്നിൽ
10:39
കോൺഗ്രസ് ലീഡ് 62 സീറ്റിൽ മാത്രം
10:39
യെദിയൂരപ്പയുടെ വിജയം 9,857 വോട്ടുകൾക്ക്
10:37
യെദിയൂരപ്പ കർണാടകയുടെ മുഖ്യമന്ത്രിയാകും
10:37
ശിക്കാരിപ്പുരയിൽ ബി.എസ്.യെദിയൂരപ്പയ്ക്ക് ജയം
Updated: 10:37
ജെഡിഎസിന്‍റെ ജി.ഡി.ദേവഗൗഡ വിജയിച്ചു
10:32
കർണാടകയുടെ പ്രതിഫലനം ചെങ്ങന്നൂരിലും ഉണ്ടാകുമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ
10:31
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ തോറ്റു. ഇവിടെ വിജയിച്ചത് ജെഡിഎസ് സ്ഥാനാർഥി
10:13
ബിജെപി കേവലഭൂരിപക്ഷത്തിന് തൊട്ടരികെ
10:11
കേരളത്തിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ
10:10
സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ബംഗളൂരുവിലേക്ക്
10:09
മൈസൂരുവിൽ ജെഡിഎസ് ശക്തമായ സാന്നിധ്യമായി
10:08
കോൺഗ്രസ് പിടിച്ചുനിന്നത് ബംഗളൂരു മേഖലയിൽ മാത്രം
10:08
മൈസൂരു മേഖലയിൽ ഒഴികെ എല്ലായിടത്തും ബിജെപി മുന്നേറ്റം