ബിജെപി 110 കോണ്‍ഗ്രസ് 68 ജെഡിഎസ് 43

single-img
15 May 2018

ഭരണത്തുടര്‍ച്ച നിലനിര്‍ത്തി കര്‍ണ്ണാടക വീണ്ടും ‘കൈ’യടക്കാനുള്ള കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ പാളുന്നു. ബിജെപി ഒറ്റയ്ക്ക് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡയുടെ അവകാശവാദം. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായകമായേക്കാവുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ അന്തിമഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം

10:12
ബിജെപി കേവലഭൂരിപക്ഷത്തിന് തൊട്ടരികെ
10:11
കേരളത്തിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ
10:10
സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ബംഗളൂരുവിലേക്ക്
10:09
മൈസൂരുവിൽ ജെഡിഎസ് ശക്തമായ സാന്നിധ്യമായി
10:08
കോൺഗ്രസ് പിടിച്ചുനിന്നത് ബംഗളൂരു മേഖലയിൽ മാത്രം
10:08
മൈസൂരു മേഖലയിൽ ഒഴികെ എല്ലായിടത്തും ബിജെപി മുന്നേറ്റം
10:07
ബിജെപി ലീഡ് 110 സീറ്റിലേക്ക്

ശക്തമായ ത്രികോണ മത്സരം നടന്ന കര്‍ണ്ണാടകയില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വെയ്ക്കുന്നതാണ് ആദ്യ മണിക്കൂറുകളിലെ ഫലസൂചനകള്‍. പ്രവചനങ്ങള്‍ സത്യമാക്കി ജെഡിഎസിന്റെ നിലപാട് നിര്‍ണ്ണായകമാകുന്ന ഘട്ടത്തിലേക്കാണ് ഇപ്പോഴത്തെ പോക്ക്. ലീഡ് നിലയില്‍ ബിജെപി മുന്നേറുമ്പോള്‍ നിര്‍ണ്ണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.

മൈസൂരുവില്‍ ജെഡിഎസ് ആണ് മുന്നില്‍. തീരദേശമേഖലകളില്‍ ബിജെപിയും. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോയതായാണ് സൂചനകള്‍. എക്‌സിറ്റ് പോളുകള്‍ ശരിവെച്ച് ജെഡിഎസ് മുന്നേറുകയാണെങ്കില്‍ അവരെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകളാണ് അണിയറയില്‍.

ജെഡിഎസിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് തന്നെ ഇത്തവണ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും എന്നാല്‍ ജെഡിഎസുമായി സഖ്യത്തിനുള്ള സാധ്യതകള്‍ മുന്നിലുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിക്കഴിഞ്ഞു