ബിജെപി 120 കോണ്‍ഗ്രസ് 60 ജെഡിഎസ് 40

single-img
15 May 2018

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു. തെക്കന്‍ കര്‍ണാടക ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 120 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി.

അതേസമയം, ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ ജെഡിഎസ് കര്‍ണാടകയില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയില്‍ പരാജയം രുചിച്ചു. ജെഡിഎസ് സ്ഥാനാര്‍ഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ജയിച്ചു

തീരദേശ, മധ്യമേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി. ജെഡിഎസ് 45 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

10:57
കോൺഗ്രസ് വീണ്ടും ചുരുങ്ങുന്നു. ലീഡ് 58 സീറ്റിൽ മാത്രം
10:56
ബിജെപി മുന്നേറ്റം 121 സീറ്റിൽ
10:54
ബദാമിയിൽ ശ്രീരാമലുവിനെതിരേ സിദ്ധരാമയ്യ മുന്നിൽ
10:54
കർണാടകയിൽ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
10:50
ബിജെപി മുന്നേറ്റം 119 സീറ്റുകളിൽ. കോൺഗ്രസ് ലീഡ് 57 സീറ്റുകളിൽ മാത്രം
10:49
ജെഡിഎസ് കരുത്ത് തെളിയിച്ചു. മുന്നേറ്റം 44 സീറ്റുകളിൽ
10:49
രാമനഗരയിൽ എച്ച്.ഡി.കുമാരസ്വാമി 800 വോട്ടുകൾക്ക് പിന്നിൽ
10:48
ബിജെപി അധികാരം നേടുന്ന 21-ാം സംസ്ഥാനമായി കർണാടക മാറി
10:48
കേവല ഭൂരിപക്ഷവും കടന്ന് ബിജെപി. മുന്നേറ്റം 118 സീറ്റുകളിൽ
10:40
കർണാടക ബിജെപി ഭരിക്കുമെന്ന് ഉറപ്പായി
10:39
ബിജെപി കേവല ഭൂരിപക്ഷം കടന്നു. 113 സീറ്റിൽ മുന്നിൽ
10:39
കോൺഗ്രസ് ലീഡ് 62 സീറ്റിൽ മാത്രം
10:39
യെദിയൂരപ്പയുടെ വിജയം 9,857 വോട്ടുകൾക്ക്
10:37
യെദിയൂരപ്പ കർണാടകയുടെ മുഖ്യമന്ത്രിയാകും
10:37
ശിക്കാരിപ്പുരയിൽ ബി.എസ്.യെദിയൂരപ്പയ്ക്ക് ജയം
Updated: 10:37
ജെഡിഎസിന്‍റെ ജി.ഡി.ദേവഗൗഡ വിജയിച്ചു
10:32
കർണാടകയുടെ പ്രതിഫലനം ചെങ്ങന്നൂരിലും ഉണ്ടാകുമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ
10:31
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ തോറ്റു. ഇവിടെ വിജയിച്ചത് ജെഡിഎസ് സ്ഥാനാർഥി
10:13
ബിജെപി കേവലഭൂരിപക്ഷത്തിന് തൊട്ടരികെ
10:11
കേരളത്തിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ