ഗുസ്തിക്കാരിയുടെ രണ്ടാമങ്കം പൃഥ്വിരാജിനൊപ്പം

single-img
14 May 2018

ഗോദയിലെ ഇടിക്കൂട്ടില്‍ നിന്നും മലയാളികളുടെ മനസിലേക്കാണ് വാമിഖ ഹബ്ബി നടന്നു കയറിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോദയില്‍ ടൊവിനോയുടെ കൂടെ കരുത്തുറ്റ പ്രകടനം നടത്തിയ വാമിഖ ഇനി പൃഥ്വിരാജിന്റെ കൂടെ അടുത്ത ചിത്രത്തില്‍ വേഷമിടും.

ജുനൈസ് മൂഹമ്മദ് സംവിധാനം ചെയ്യുന്ന 9 എന്ന ചിത്രത്തില്‍ വാമിഖ നായികാവേഷത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍. മലയാളസിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ രീതിയിലുള്ള ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍.

ഇത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ഉടനുണ്ടാകും. നിലവില്‍ ഷൂട്ടിംഗ് ഹിമാലയന്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്. ആദ്യമായി സോണി പിക്‌ച്ചേഴ്‌സ് മലയാളത്തില്‍ സാന്നിദ്ധ്യമറിയിക്കുന്ന ചിത്രമായിരിക്കും 9. പ്രഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറിയതിന് ശേഷം പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് 9.