അധ്യാപകന്റെ കരണത്തടിച്ച് വിദ്യാര്‍ഥി; വിദ്യാര്‍ഥിയെ എടുത്തുപൊക്കി ഡസ്‌കിലേക്ക് വലിച്ചെറിഞ്ഞ് അധ്യാപകന്‍; ക്ലാസില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള കയ്യാങ്കളി വീഡിയോ പുറത്ത്

single-img
14 May 2018

https://www.youtube.com/watch?time_continue=4&v=bt4-Dt5jmIg

ക്ലാസില്‍ അനുസരണയില്ലാതെ പെരുമാറുന്നതിനോ മറ്റോ വിദ്യാര്‍ഥികളെ അധ്യാപകര്‍ ശകാരിക്കുന്നതും അടിക്കുന്നതുമെല്ലാം പുതുമയുള്ള കാര്യമല്ല. എന്നാല്‍ വിദ്യാര്‍ഥി അധ്യാപകനെ തിരിച്ച് തല്ലിയാലോ? ന്യൂയോര്‍ക്കില്‍ അങ്ങനെയൊരു സംഭവം നടന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

വിദ്യാര്‍ഥിയും അധ്യാപകനും പരസ്പരം കയര്‍ത്തുസംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കേള്‍ക്കുന്നത്. വിദ്യാര്‍ഥി അധ്യാപകന്റെ നേരെ ആക്രോശിച്ച് കൊണ്ട് പാഞ്ഞടുക്കുകയും നെഞ്ച് കൊണ്ട് അധ്യാപകന്റെ നെഞ്ചില്‍ ഇടിക്കുകയും ചെയ്തു.

കൂടാതെ മുഖത്തും അടിച്ചു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിയെ പൊക്കി ഡെസ്‌കിന് മുകളിലേക്ക് വലിച്ചെറിഞ്ഞു. ഇവിടെ നിന്ന് എഴുന്നേറ്റ വിദ്യാര്‍ഥി വീണ്ടും അധ്യാപകനെ ആക്രമിച്ചു. അധ്യപകനും വിട്ടുകൊടുത്തില്ല. മറ്റ് കുട്ടികള്‍ ഇടപെട്ട് ഇരുവരെയും മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.