കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യത

single-img
14 May 2018


തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളയും സംസ്ഥാന വ്യാപകമായി ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകകയാണ്. ഇന്നലെ തലസ്ഥാനത്ത് റെക്കോര്‍ഡ് മഴയാണ് കിട്ടിയത്. പത്ത് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.

അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രിയോടെയോ നാളെയോ ശക്തി പ്രാപിച്ച് യെമന്‍ ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.