നയന്‍താരയ്ക്കും അനിരുദ്ധിനും വേണ്ടി ശിവകാര്‍ത്തികേയന്‍ അതും ചെയ്തു; വീഡിയോ കാണാം

single-img
14 May 2018

നടന്‍ ശിവകാര്‍ത്തികേയന്റെ അടുത്ത സുഹൃത്തുക്കളാണ് നടി നയന്‍താരയും സംഗീത സംവിധായകന്‍ അനിരുദ്ധും. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ ഒരു കടുംകൈ ചെയ്തിരിക്കുകയാണ്. മറ്റൊന്നുമല്ല, നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ഒരു ഗാനം രചിക്കുന്നത് ശിവകാര്‍ത്തികേയനാണ്.

കൊലമാവ് കോകില എന്ന ചിത്രത്തിലാണ് ഗാനരചയിതാവായി ശിവകാര്‍ത്തികേയന്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. ശിവകാര്‍ത്തികേയന്‍ രചിച്ച ഗാനം ഈ മാസം 17ന് പുറത്തുവിടും.

കല്യാണ വയസ്സ് എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ശിവകാര്‍ത്തികേയന്റെ ആരാധകര്‍. ശിവകാര്‍ത്തികേയന്‍ ഗാനരചയിതാവാകുന്ന കാര്യം പുറത്തുവിട്ടത് അനിരുദ്ധാണ്. ഒരു വീഡിയോയിലൂടെയാണ് അനിരുദ്ധ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.