മാര്‍പാപ്പയുടെ കാര്‍ ലേലത്തില്‍ വിറ്റു; 388 കോടി രൂപയ്ക്ക്

single-img
14 May 2018

ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനായി ലംബോര്‍ഗിനി കാര്‍ മാര്‍പാപ്പ ഉപേക്ഷിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത ലംബോര്‍ഗിനി ലേലത്തില്‍ വിറ്റത് 388 കോടി രൂപയ്ക്കാണ്. കാര്‍ വാങ്ങിയത് ആരെന്നു വ്യക്തമല്ല.

ഐഎസ് ആക്രമണത്തില്‍ നിരാലംബരായ ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മറ്റുമായാണ് തുക വിനിയോഗിക്കുക. പോപ്പിനുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത വെള്ളനിറവും സ്വര്‍ണനിറവും കലര്‍ന്ന ഈ ഹ്യുറാകാന്‍ സൂപ്പര്‍ കാറിന് മൂന്ന് കോടിയോളം രൂപ വില വരും.

കഴിഞ്ഞ വര്‍ഷം നവംബറിലാണു പ്രത്യേകം തയ്യാറാക്കിയ ലംബോര്‍ഗിനി ഹുറാകാന്‍ കാര്‍ മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്. കാറില്‍ മാര്‍പാപ്പ ഒപ്പുവയ്ക്കുകയും ചെയ്തു. ഫ്രാന്‍സിലെ മോണ്ടേ കാര്‍ലോയിലെ ഒരു സ്ഥാപനം വഴിയായിരുന്നു ലേലം.

പേപ്പല്‍ പതാകയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടാനു കാറിനു നിറം നല്‍കിയിരുന്നത്. 3.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്ന കാറാണു മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്. പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്റര്‍.