കോട്ടയത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
14 May 2018

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ബിജെപി ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവങ്ങള്‍ നടന്നത്. ചിറക്കടവ് ക്ഷേത്രത്തിനു മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവര്‍ക്കുനേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.