ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

single-img
14 May 2018

ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 18ാം വയസ്സ് മുതല്‍ ശബരിമലയില്‍ താന്ത്രിക കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു.

ശബരിമലയില്‍ തീപിടിത്തത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ സഹ കാര്‍മികനായിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്.

നിരവധി വിദേശരാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ചെറുമകന്‍ മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി.