കോഴിക്കോട് കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

single-img
14 May 2018

 

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. സഫീറ, യാഹൂട്ടി എന്നിവരാണ് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. നേരത്തെ മരിച്ച നബീസയുടെ മകളാണ് സഫീറ. സഫീറയുടെ മക്കളായ സഷ, ഷിഫീന്‍ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാമനാട്ടുകര ബൈപ്പാസില്‍ അപകടം നടന്നത്. കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തിരൂര്‍ മീനടത്തൂര്‍ സൈനുദ്ദീന്‍, വാരിക്കോളില്‍ നബീസ എന്നിവരാണ് മരിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും സാരമായി പരുക്കേറ്റെങ്കിലും ഗുരുതരമല്ല.