യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്: കര്‍ശന ജാഗ്രതാ നിര്‍ദേശം

single-img
13 May 2018

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തെയും ബാധിച്ചു. അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളെല്ലാം കൃത്യസമയം പാലിച്ചതായാണ് റിപ്പോര്‍ട്ട്.

തീരമേഖലകളില്‍ കാറ്റ് കൂടുതല്‍ ശക്തമാണ്. 2000 മീറ്ററില്‍ താഴെയാണ് കാഴ്ച പരിധി. വാഹനയാത്രികരും കടലില്‍ പോകുന്നവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കി.

മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും താപനില ഉയരാന്‍ സാധ്യതയുണ്ട്. 45.4 ഡിഗ്രിയാണ് ബറഖയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്. ആസ്ത്മ പോലുള്ള അസുഖമുള്ളവര്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.