‘കേരളത്തില്‍ കിരാത ഭരണം’: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി

single-img
13 May 2018

ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കേരളത്തില്‍ കിരാത ഭരണമാണ് നിലവിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ദുര്‍ഭരണത്തിന് തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത് പറഞ്ഞു.

പൊലീസ് സ്‌റ്റേഷനുകള്‍ ഇടിമുറികളായി മാറിയിരിക്കുന്നു. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കേണ്ട പൊലീസ് തന്നെ ആളുകളെ കശാപ്പു ചെയ്യുകയാണ്. ജനങ്ങള്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്താല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ വിജയം സുനിശ്ചിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു.