കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രം: പ്രവചനവുമായി കെ സുരേന്ദ്രന്‍

single-img
13 May 2018

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ ഫലം വരുമ്പോള്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല, തെക്കും സാധ്യമാണെന്ന് കര്‍ണാടക തെളിയിക്കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അടുത്ത ലക്ഷ്യം കേരളമാണെന്നും കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു. കര്‍ണാടകയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ ഫെയ്‌സുബുക്ക് പോസ്റ്റ്.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് എല്ലാവരും ബിജെപിക്ക് പ്രവചിച്ചിരുന്നത് കൂടിപ്പോയാല്‍ അറുപത് സീറ്റാണ്. കോണ്‍ഗ്രസിന് കേവലഭൂരിപക്ഷവും. എന്നാല്‍ ഫലം വരുമ്പോള്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പാണ്. സുരേന്ദ്രന്‍ അവകാശപ്പെടുന്നു.