അമ്മയുടെ സെല്‍ഫി ഭ്രമം; പത്തുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

single-img
13 May 2018

https://www.youtube.com/watch?time_continue=46&v=vwUkVwPN9MU

എസ്‌കലേറ്ററില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അമ്മയുടെ കയ്യില്‍ നിന്നും താഴെ വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ഒരു ഷോപ്പിങ് മാളിലാണ് ഞെട്ടിക്കുന്ന സംഭവം.

കുടുംബസമേതം ഷോപ്പിങ് മാളിലെത്തിയതായിരുന്നു ഇവര്‍. എസ്‌കലേറ്ററിന് ചുവട്ടില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്ത് നിര്‍ത്തി സെല്‍ഫി എടുത്തിരുന്നു. പിന്നിട് ഇവര്‍ എസ്‌കലേറ്ററില്‍ കയറി. അവിടെ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടയിലാണ് കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് വഴുതി താഴേക്ക് വീണത്.

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടയില്‍ അമ്മയുടെ ബാലന്‍സ് തെറ്റിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അമ്മയുടെ കയ്യില്‍ നിന്നും വഴുതിയ കുഞ്ഞ് താഴെയുള്ള കൈവരിയില്‍ ഇടിച്ചാണ് താഴേക്ക് പതിച്ചത്. ഇത് വിഡിയോയില്‍ നിന്ന് വ്യക്തമാണ്.

അമ്മയും അച്ഛനും പിന്നാലെ ഓടിയെങ്കിലും കുഞ്ഞ് വീഴ്ചയില്‍ തന്നെ മരിച്ചിരുന്നു. മാളിലുണ്ടായിരുന്നവര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങും വഴിയാണ് ഇവര്‍ മാളില്‍ കയറിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.