ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥി സൗഹൃദ നഗരം ലണ്ടന്‍; ഇന്ത്യ നാലാം സ്ഥാനത്ത്

single-img
13 May 2018

ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥി സൗഹൃദ നഗരമായി ലണ്ടനെ തെരഞ്ഞെടുത്തു. ടോക്കിയോയാണ് രണ്ടാം സ്ഥാനത്ത്. മെല്‍ബണ്‍ മൂന്ന്, മോണ്‍റിയല്‍ നാല്, പാരിസ് അഞ്ച് എന്നീ സ്ഥാനങ്ങള്‍ സ്വന്തമാക്കി. ക്യൂഎസ് ബെസ്റ്റ് സ്റ്റുഡന്റ് സിറ്റി റാങ്കിംഗിലാണ് ലണ്ടന്‍ ഈ നേട്ടം കൊയ്തത്.

ജീവിതനിലവാരം, തൊഴില്‍ ലഭ്യത, സാംസ്‌കാരിക വിനിമയം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ലണ്ടനില്‍ കൂടുതല്‍. തൊട്ടുപിന്നാലെ അമേരിക്കന്‍ വിദ്യാര്‍ഥികളുമുണ്ട്.

ഇന്ത്യ നാലാം സ്ഥാനത്താണ്. 4545 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2016-17 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലണ്ടനിലുള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ സാദിക് ഖാന്‍ പറഞ്ഞു. പഠനനിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.