ഒരേസമയം മനോഹരവും ഭീതിജനകവുമായ കാഴ്ച; വീഡിയോ കാണാം

single-img
13 May 2018


ഹവായിലെ കിലൗ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതോടെ പ്രദേശവാസികളെയെല്ലാം ഇവിടെ നിന്ന് അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു ബ്രോക്ക് എന്ന യുവാവ്. വീട്ടില്‍ നിന്നും അത്യാവശ്യ സാധനങ്ങളെടുക്കാന്‍ എത്തിയപ്പോഴാണ് ബ്രോക്ക് ആ അദ്ഭുതവും ഭീതിജനകവുമായ കാഴ്ച കണ്ടത്.

ഫൗണ്ടെയിനില്‍ നിന്ന് വെള്ളം ചീറ്റിത്തെറിക്കുന്നത് പോലെ ലാവ പുറത്തേക്ക് ചീറ്റുന്നു. കണ്ട ഉടന്‍ തന്നെ ബ്രോക്ക് ആ കാഴ്ച തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. പത്തടി ഉയരത്തില്‍ വരെ ലാവ ചീറ്റിത്തെറിച്ചിരുന്നു.

കാറ്റ് എതിര്‍ദിശയിലായതിനാല്‍ ലാവ ബ്രോക്കിന്റെ വീടിന് സമീപത്തേക്ക് എത്തിയില്ല. വീഡിയോ പകര്‍ത്തിയ ബ്രോക്ക് അത് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാനും മറന്നില്ല. പിന്നീട് ലാവ പ്രവാഹം കൂടുകയും ബ്രോക്കിന്റെയടക്കം വീടുകള്‍ ലാവ വിഴുങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.