കന്നഡ നടി ബിജെപിയില്‍ ചേര്‍ന്നതിന് ചീത്തവിളി കിട്ടുന്നത് മുഴുവന്‍ ഭാവനയ്ക്ക്

single-img
13 May 2018

നടി ഭാവനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ‘പൊങ്കാല’. ബിജെപിയില്‍ ചേര്‍ന്നു എന്ന തെറ്റിദ്ധാരണയിലാണ് ഭാവനയ്ക്ക് സൈബര്‍ പൊങ്കാല കിട്ടാന്‍ കാരണം. കന്നഡയിലെ നടി ഭാവന രമണ്ണ ബിജെപിയില്‍ ചേര്‍ന്നത് മനസ്സിലാകാതെ മലയാളി താരം ഭാവനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിലരുടെ എതിര്‍ അഭിപ്രായങ്ങളും ചീത്തവിളിയും അരങ്ങേറുന്നത്.

ഇടത് അനുഭാവികളെന്ന് തോന്നിക്കുന്ന പ്രോഫൈലുകളില്‍ നിന്നാണ് ആക്രമണം നടത്തുന്നതെന്ന് കാണാമെങ്കിലും ഭാവനയുടെ പേജില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാരിവാര്‍ അനുകൂല വ്യാജ പ്രോഫൈലുകളാണെന്നാണ് ചില ഇടതു സൈബര്‍ ഗ്രൂപ്പുകള്‍ പറയുന്നു. ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുന്‍പ് ടോം മൂഡിയുടെ പേജില്‍ നടത്തിയ പൊങ്കാല ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം.