ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക; മമ്മൂക്കയ്ക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും: പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുമോള്‍

single-img
13 May 2018

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ നടിയാണ് അനുമോള്‍. അനുമോളുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രേമസൂത്രം. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ തന്റെ പ്രണയത്തെക്കുറിച്ചും തനിക്കൊരു ലവ് ലെറ്റര്‍ പോലും കിട്ടാത്തതിന്റെ നിരാശയെക്കുറിച്ചും തുറന്നുപറഞ്ഞു.

ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക…എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടാണ്.

പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും. ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും.

ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും അനുമോള്‍ പറഞ്ഞു. ജീവിതത്തില്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഞാന്‍ മോശമാണ്.

എന്റെ പ്രണയം ഒരു പരാജയമാണ്. ഇപ്പോള്‍ എനിക്കൊരു തോന്നലാണ് പ്രേമം എനിക്ക് വര്‍ക്കൗട്ട് ആകില്ല എന്ന്. ഇനി ഇപ്പോ അത് കോളേജ് കാലത്തിലായിരുന്നത് കൊണ്ടാണോ എന്ന് അറിയില്ല. ഇപ്പോള്‍ കുറച്ചു പക്വതയൊക്കെ ആയിട്ടുണ്ട്. ഇനി നല്ല പ്രേമം വരുമെന്ന് പ്രതീക്ഷിക്കാം.

പിന്നെ ലവ് ലെറ്ററൊന്നും എനിക്ക് കിട്ടിയിട്ടേ ഉണ്ടായിരുന്നില്ല. അത് ഞാന്‍ അമ്മയോട് എപ്പോഴും പറയും. അവര്‍ക്കും ഇവര്‍ക്കുമെല്ലാം കിട്ടി എനിക്ക് മാത്രം കിട്ടിയില്ല എന്ന്. എന്താ പ്രശ്‌നം എന്ന് വച്ചാല്‍ എല്ലാവരും കത്ത് എന്റെ കയ്യില്‍ കൊണ്ട് തന്നിട്ട് നീ ഇത് അയാള്‍ക്ക് കൊണ്ട് കൊടുക്ക് ഇങ്ങോട്ട് കൊണ്ട് കൊടുക്ക് എന്നൊക്കെ പറയും. എനിക്ക് ആരും തന്നിട്ടുണ്ടായിരുന്നില്ല.

അമ്മയോട് ഇത് പറഞ്ഞിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ബെഡ്‌റൂമില്‍ നിന്ന് ഒരു ലവ് ലെറ്റര്‍ കിട്ടി. ഇനി അമ്മയാണോ എഴുതിയിട്ടത് എന്ന സംശയത്തില്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്കുമറിയില്ല. അത് കൈയോടെ പിടിച്ചു. എന്റെ ചേട്ടന്മാരുടെ കയ്യില്‍ നിന്ന് അയാള്‍ക്ക് അടിയും കിട്ടിയിട്ടുണ്ട്.

ചിലപ്പോള്‍ ചേട്ടന്മാരുടെയും ചെറിയച്ചന്‍മാരുടെയും ആ അടി പേടിച്ചിട്ടാണെന്ന് തോന്നുന്നു എനിക്കാരും ലവ് ലെറ്റര്‍ തന്നിട്ടില്ല. ഇന്ന് കാലം മാറി ഫോണ്‍ ആയി അതുകൊണ്ട് തന്നെ പിന്നീടും ലവ് ലെറ്റര്‍ കിട്ടിയിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു.