ശ്രീജിത്തിനെ സിപിഎം കുടുക്കിയത്; ഗുരുതര ആരോപണങ്ങളുമായി വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ അമ്മ

single-img
12 May 2018

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള.ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ ഗുഢാലോചന അനുസരിച്ചാണെന്ന് ശ്യാമള ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവായ പ്രിയ ഭരതന്‍റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. പ്രാദേശിക നേതാക്കളായ ഭരതന്‍, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും ശ്യാമള ആരോപിച്ചു. ബെന്നി സി.പി.എം ഏരിയ സെക്രട്ടറിയും തോമസ് ഏരിയ കമ്മിറ്റി അംഗവുമാണ്.

റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില ആവശ്യപ്പെട്ടു. ഉന്നത സ്വാധീനം ഉപയോഗിച്ച്‌ എ.വി ജോര്‍ജ് രക്ഷപ്പെടുമോ എന്നാണ് ആശങ്കയെന്നും അഖില പറഞ്ഞു. ശ്രീജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്‌പെന്‍റ് ചെയ്തിരുന്നു.

പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ശ്രീജിത്ത് ഏപ്രില് ഒന്‍പതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.