ദിലീപിനെതിരെ പത്തുകോടി രൂപയുടെ മാനനഷ്ട കേസുമായി ലിബേര്‍ട്ടി ബഷീര്‍

single-img
12 May 2018

ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്ന് ദിലീപ് പ്രചരിപ്പിച്ചിരുന്നെന്ന് ലിബര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു.

ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണം. അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചത്.

നോട്ടിസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശിയ മാധ്യമത്തിലൂടെ മാപ്പു പറയണം. അല്ലാത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ട് പോകും എന്നും നോട്ടീസില്‍ പറയുന്നു.