കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വ്വേഫലം

single-img
12 May 2018

കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വ്വേഫലം. ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ്സാവുമെന്നും സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നു. അതേസമയം റിപബ്ലിക് ടിവിയുടെ സര്‍വ്വേ പ്രവചിക്കുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസാണു മുന്നിൽ. 106 മുതല്‍ 118 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. ബിജെപിക്ക് 79-92 സീറ്റ്. സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുമെന്ന കരുതുന്ന ജെഡിഎസിന് 22-30 സീറ്റ് കിട്ടും. ഇന്ത്യ ടുഡേ ആക്സിസ് എക്സിറ്റ്പോളിലും കോണ്‍ഗ്രസിനാണു മുൻതൂക്കം. 106 മുതൽ 118 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമ്പോൾ ബിജെപിക്ക് 79 – 92, ജെഡിഎസിന് 22 –30 സീറ്റുകളും ലഭിക്കും.

ടൈംസ് നൗ പോളിലും കോൺഗ്രസ് മുന്നിലാണ്. 90–103 സീറ്റ് കോൺഗ്രസിന് പ്രവചിക്കുമ്പോൾ ബിജെപിക്ക് 80 – 93, ജെഡിഎസിന് 31 –39 സീറ്റ്. എബിപി എക്സിറ്റ്പോളിൽ ബിജെപിയാണു മുന്നിൽ. 97–106 സീറ്റ് ബിജെപി നേടുമ്പോൾ 87–95 സീറ്റാണു കോൺഗ്രസിന്. 21–30 സീറ്റുകൾ ജെഡിഎസ് നേടുമെന്നും മറ്റുള്ളവർ എട്ടു വരെ സീറ്റുകളിൽ ജയിക്കുമെന്നും എബിപി അഭിപ്രായപ്പെടുന്നു.
ന്യൂസ് എക്സ്–സിഎൻഎക്സ് എക്സിറ്റ് പോളിലും ബിജെപിക്കാണു മുൻതൂക്കം.

ബിജെപി: 102-106, കോൺഗ്രസ്: 72-75, ജെഡിഎസ്: 35-38, മറ്റുള്ളവർ: 3-6 സീറ്റുകൾ നേടുമെന്നാണു പ്രവചനം. ആജ്തക് എക്സിറ്റ്പോളിൽ കോൺഗ്രസ് 106–118 വരെ സീറ്റുകൾ നേടുമെന്നാണു പ്രവചനം. 72–76 സീറ്റുകൾ ബിജെപിയും 25–30 സീറ്റുകൾ ജെഡിഎസും മറ്റുള്ളവർ എട്ടു വരെ സീറ്റുകളും സ്വന്തമാക്കും.

ന്യൂസ് നാഷൻ എക്സിറ്റ്പോളിൽ 105–109 സീറ്റുകൾ ബിജെപിക്കും 71–75 സീറ്റുകൾ കോൺഗ്രസിനും 36–40 സീറ്റുകൾ ജെഡിഎസിനും മൂന്നു മുതൽ അഞ്ചുവരെ സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി– ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപിയാണു മുന്നിൽ. 95–114 സീറ്റാണ് ബിജെപിക്കു പ്രവചിക്കുന്നത്. കോൺഗ്രസിന് 73–82; ജെഡിഎസിന് 32–43