മലപ്പുറത്ത് തി​യറ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ഒത്താശ ചെയ്തുകൊടുത്തത് കുട്ടിയുടെ അമ്മയെന്ന് സൂചന, പ്ര​തി പി​ടി​യി​ൽ

single-img
12 May 2018

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി ക​സ്റ്റ​ഡി​യി​ൽ. പാലക്കാട് തൃത്താല സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. ഏ​പ്രി​ൽ 18നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

തി​യ​റ്റ​റി​ൽ ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രു സ്ത്രീ​കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ഈ ​സ്ത്രീ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണെ​ന്നാ​ണ് സൂ​ച​ന. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ന്ന​ത് ഒ​പ്പ​മു​ള്ള സ്ത്രീയ്ക്ക് ​മ​ന​സി​ലാ​യി​ട്ടു​ണ്ടെന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ​ നിന്നു വ്യ​ക്ത​മാ​ണ്.

ഏ​പ്രി​ൽ 26ന് ​പോ​ലീ​സി​ൽ പരാതി നൽകിയെങ്കിലും കേ​സെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ആഡംബ​ര കാ​റി​ലാ​ണ് പ്ര​തി തി​യ​റ്റ​റി​ൽ എ​ത്തി​യ​ത്. തി​യ​റ്റ​ർ അ​ധി​കൃ​ത​ർ ഈ ​ദൃ​ശ്യം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ശ്രദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.