വെള്ളപ്പൊക്കത്തില്‍ ഒഴുകിനടന്ന് സിഗ്നല്‍ നല്‍കി ട്രാഫിക് ലൈറ്റ്; വീഡിയോ കാണാം

single-img
12 May 2018


ഗതാഗത കുരുക്കൊഴിവാക്കാന്‍ നൃത്തം ചെയ്ത് സിഗ്നല്‍ നല്‍കുന്ന ട്രാഫിക് പൊലീസുകാരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന് മുമ്പ് വന്നിട്ടുണ്ട്. എന്നാല്‍ ട്രാഫിക് ലൈറ്റ് വെള്ളത്തിലൂടെ ഒഴുകി നടന്ന് സിഗ്നല്‍ നല്‍കുന്നത് കണ്ടിട്ടുണ്ടോ? തെക്കന്‍ ചൈനയിലെ ഗുവാങ്ഷി ഷുവാംഗിലാണ് അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം നടന്നത്. വെള്ളപ്പൊക്ക കെടുതിയിലാണ് ചൈനയിപ്പോള്‍. 15 പ്രദേശങ്ങളിലായി 70,000ത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

ഇതിനിടെയാണ് വെള്ളപ്പൊക്കത്തില്‍ ഒഴുകി നടക്കുന്ന താല്‍ക്കാലിക ട്രാഫിക് ലൈറ്റിന്റെ വീഡിയോ ഒരു ചൈനീസ് മാധ്യമം പുറത്തുവിട്ടത്. ചുവപ്പും പച്ചയും ലൈറ്റെല്ലാം മിന്നിക്കിടക്കുന്നുണ്ട്. കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ് ട്രാഫിക് ലൈറ്റ്.