വീരവാദം മുഴക്കി യെദ്യൂരപ്പ;കര്‍ണാടകയില്‍ മെയ് 17ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും

single-img
12 May 2018

ബംഗ്‌ളൂരു: കര്‍ണാടയില്‍ മെയ് 17 ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. 150 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയശേഷം പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ കര്‍ണാകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം ഷിമോഗയിലെ ശിഖര്‍പൂരിലാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്തിയത്.