അച്ഛന്റെ ചിത്രീകരണം കാണാന്‍ സെറ്റിലെത്തി; മകന്‍ നായകനായി

single-img
12 May 2018

മലയാള സിനിമയില്‍ ഇതിനോടകം തങ്ങളുടെ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ മക്കളെല്ലാം. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി കടന്നുവന്നിരിക്കുകയാണ്. കായല്‍ ആന്റണി. നടനും നിര്‍മാതാവും കഥാകൃത്തുമായ തമ്പി ആന്റണിയുടെ മകന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടാന്‍ കായലിന് കഴിഞ്ഞിരിക്കുകയാണ്. ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്ത നാം എന്ന ക്യാംപസ് ചിത്രത്തിലൂടെയായിരുന്നു കായലിന്റെ അരങ്ങേറ്റം. അത് അച്ഛനൊപ്പം ആയത് അരങ്ങേറ്റത്തിന്റെ മാറ്റ് കൂട്ടി.

കായല്‍ അഭിനയത്തിലേക്ക് എത്തിയത് അവിചാരിതമായാണെന്നാണ് തമ്പി ആന്റണി പറയുന്നത്. അച്ഛന്റെ ചിത്രീകരണം കാണാന്‍ സെറ്റിലെത്തിയ കായലിനെ കണ്ട് സംവിധായകന്‍ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. അഭിനയത്തോട് അതിഭയങ്കരമായ താല്‍പര്യമുള്ള ആളല്ല കായലെന്നാണ് തമ്പി ആന്റണി പറയുന്നത്. സിനിമയില്‍ തുടരാനാണോ കായലിന് താല്‍പ്പര്യമെന്നും അറിയില്ലെന്നും തമ്പി ആന്റണി പറഞ്ഞു.