ടിക്കറ്റ് കൗണ്ടറില്‍ ആസിഫ് അലി; സിനിമ കാണാനെത്തിയവര്‍ക്ക് അദ്ഭുതം

single-img
12 May 2018

ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബിടെക്. കോളജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആസിഫ് തീയറ്ററിലെത്തി ടിക്കറ്റ് കൗണ്ടറില്‍ കയറിയത് പ്രേക്ഷകര്‍ക്ക് അദ്ഭുതമായി. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കേരളത്തിലുടനീളമുള്ള തീയറ്ററുകള്‍ ആസിഫും കൂട്ടരും സന്ദര്‍ശിക്കുന്നുണ്ട്.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ആസിഫ് ചിത്രമാണ് ബിടെക്. നേരത്തെയൊക്കെ ചില ഹിറ്റ് സിനിമകളുടെ സംവിധായകര്‍ സമീപിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാതെ പോയി അഭിനയിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ആഫ്റ്റര്‍ എഫക്ട് അനുഭവിക്കേണ്ടി വരുന്നത് താന്‍ മാത്രമാണ് എന്ന തിരിച്ചറിവില്‍ അതൊക്കെ അവസാനിപ്പിച്ചുവെന്ന് ആസിഫ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കഥ കേട്ട് ബോധ്യപ്പെട്ടാല്‍ മാത്രമെ സിനിമയില്‍ അഭിനയിക്കാറുള്ളുവെന്നും ആസിഫ് അലി നിലപാട് വ്യക്തമാക്കി.