മോദിജി പ്രസംഗിക്കുമ്പോള്‍ ചിരിക്കാതെ നില്‍ക്കുന്ന ആ ഓഫിസറെ സമ്മതിക്കണം;മോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍

single-img
12 May 2018

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന്‍ മോദിക്കെതിരെ രംഗത്തുവന്നത്.

മോദിജി പ്രസംഗിക്കുമ്ബോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?! എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്‌ക്കുന്ന ആ പ്രൊട്ടക്‌ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നു..?!

Posted by Benyamin Benny on Friday, May 11, 2018

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ വിജയത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിച്ചിരുന്നു.

സൈനിക മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധ മന്ത്രി വികെ കൃഷണമേനോനും അപമാനിച്ചുവെന്നായിരുന്നു മോദിയുടെ ആദ്യ പരാമര്‍ശം.

ഇതിനു പുറമെ സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നതായിരുന്നു നരേന്ദ്രമോദിയുടെ രണ്ടാമത്തെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പറയുന്ന വലിയ അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ട് ചിരിക്കുന്ന ബംഗളൂരു നിവാസികളുടെ വീഡിയോ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.