കാളിദാസിന്റെ അടുത്ത മലയാളചിത്രം ഈ സംവിധായകനൊപ്പം

single-img
12 May 2018


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘പൂമരം’ തീയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കാളിദാസിന്റെ അടുത്ത മലയാള ചിത്രത്തെ കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവിലിതാ കാളിദാസ് തന്നെ അക്കാര്യം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുക. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും കാളിദാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തയായി അഭിനയിക്കുന്നത്. ജീത്തുവിന്റെ ചിത്രം അതിനു ശേഷമേ ഉണ്ടാകൂ.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയായിരുന്നു ജീത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.