വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുൻ റൂറൽ എസ്പി എ.വി. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
11 May 2018

വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ എ​റ​ണാ​കു​ളം മു​ൻ റൂ​റ​ൽ എ​സ്പി എ.​വി ജോ​ർ​ജി​നു സ​സ്പെ​ൻ​ഷ​ൻ. ജോ​ർ​ജി​നെ​തി​രേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കു ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ. കൊ​ല​ക്കേ​സി​ൽ എ.​വി.​ജോ​ർ​ജ് വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ.​വി.​ജോ​ർ​ജി​നെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ജോർജിനെതിരെ നിയമ നടപടിക്കുള്ള ‘അനുവാദമാണ്’ ഇപ്പോള്‍ സർക്കാർ പൊലീസിനു നൽകിയിരിക്കുന്നത്. നേരത്തേ സിഐ ക്രിസ്പിൻ സാം ഉൾപ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസിൽ പ്രതി ചേർത്തു. ജോർജിനെയും കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഏതു തരത്തിൽ, എത്രാമതു പ്രതി ചേർക്കുന്നു എന്നതാണ് ഇനി അറിയേണ്ടത്.

കേ​സി​ൽ ഒ​മ്പ​തു പോ​ലീ​സു​കാ​രാ​ണു പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ ജ​യാ​ന​ന്ദ​ൻ, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ് ബേ​ബി, സു​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ചേ​ർ​ത്തി​രു​ന്നു. അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ച​തി​നാ​ണു നാ​ലു​പേ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​ത്.