‘ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു’

single-img
11 May 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ചു തര്‍ക്കം. സ്വത്ത് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആരോപണമുന്നയിച്ചത്.

എന്നാല്‍ പരാതിയില്‍ വരണാധികാരി അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ പരിശോധന നടപടികള്‍ പുരോഗമിച്ചുവരികയാണ്. സജി ചെറിയാനെതിരെ ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

സജി താമസിക്കുന്ന സ്ഥലത്തെ മൂല്യം കുറച്ചു കാണിച്ചുവെന്ന് യുഡിഎഫും ആരോപിച്ചു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെയും ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയുടെയും പത്രിക വരണാധികാരി അംഗീകരിച്ചു.