ഐപിഎല്‍ വാതുവയ്പ് കേസ് അന്വേഷിച്ച മഹാരാഷ്ട്ര മുന്‍ എടിഎസ് തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു

single-img
11 May 2018

മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി ഹിമാന്‍ഷു റോയ് ആത്മഹത്യചെയ്തു. മുംബൈയിലെ വസതിയില്‍ വച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ക്യാന്‍സര്‍ രോഗ ബാധിതനായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറേ നാളുകളാായി അവധിയിലായിരുന്നു.

രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുംബയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്.

2013ല്‍ ഐ.പി.എല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനായ വിന്ദു ധാരാ സിംഗിനെ അറസ്റ്റ് ചെയ്തത് ഹിമാന്‍ഷുവാണ്. ഇതിന് പുറമെ മാദ്ധ്യമ പ്രവര്‍ത്തകന്‍ ജാഡേയുടെ കൊലപാതകം, വിജയ് പലാന്‍ഡേ, ലൈലാ ഖാന്‍ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകള്‍ തെളിയിക്കുന്നതിന് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.