ഡ്രസ്സ് എടുക്കുമ്പോള്‍ സൂക്ഷിച്ചോളൂ!: സംസ്ഥാനത്ത് ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ പേരില്‍ വ്യാപകമായി വ്യാജന്‍മാര്‍

single-img
11 May 2018

ലൂയീ ഫിലിപ്പെ, അലന്‍ സൊളി തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള വസ്ത്രങ്ങള്‍. കണ്ടാല്‍ ഇത് വ്യാജനാണെന്ന്
ആരും പറയുകയേയില്ല. പെട്ടന്നാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് വസ്ത്രങ്ങള്‍ പാക്ക് ചെയ്തിരിക്കുന്നത്. കമ്പനി വിലയ്ക്കാണ് ഇവയുടെ വില്‍പ്പന.

അങ്ങനെ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത് കൊളളലാഭവും. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. കമ്പനികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതേ സ്ഥാപനങ്ങളില്‍ നിന്ന് വ്യാജ വസ്ത്രങ്ങള്‍ വാങ്ങിയ ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് മലപ്പുറം കോട്ടക്കലിലെ കടകളില്‍ നിന്ന് മാത്രം നൂറ്റമ്പതോളം ഷര്‍ട്ടും പാന്റ്‌സും പിടിച്ചെടുത്തു. സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജന്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്നാണ് വിവരം. വ്യാജ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് കടകളിലെത്തിക്കുന്ന സംഘങ്ങളെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.