മോദിക്ക് മണ്ടത്തരം പറ്റിയാലും അതാണ് ശരിയെന്ന് വാദിക്കുന്ന നേതാക്കള്‍: ചാനല്‍ ചര്‍ച്ചക്കിടെ ഉത്തരംമുട്ടിയപ്പോള്‍ ഷാനി പ്രഭാകരനുനേരെ ഭീഷണിയുമായി ശോഭാസുരേന്ദ്രന്‍

single-img
11 May 2018

കൗണ്ടർപോയിന്റ്

ശരിക്കും പ്രധാനമന്ത്രി ഭഗത് സിങിനെക്കുറിച്ച് എന്താണു പറഞ്ഞത്? പ്രധാനമന്ത്രിയെ തിരുത്തി ശോഭാസുരേന്ദ്രന്‍ കൗണ്ടര്‍പോയന്റില്‍. ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങള്‍ കാണാം.

Posted by Manorama News TV on Thursday, May 10, 2018

പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗവുമായിവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മനോരമ ചാനലിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ച ചെയ്തത്. ലാഹോര്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ ഭഗത് സിംഗിനെ കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നാണ് മോദി റാലിയില്‍ സംസാരിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കഴിയുന്ന അഴിമതിക്കാരെ മാത്രമെ സന്ദര്‍ശിക്കാറുള്ളുവെന്ന് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഭഗത് സിംഗിനെ സവര്‍ക്കര്‍ ജയിലിലെത്തി സന്ദര്‍ശിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഈ വിഷയമാണ് ഷാനി പ്രഭാകരന്‍ അവതാരകയായെത്തിയ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയ്‌ക്കെടുത്തത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, സിപിഐ നേതാവ് ആനി രാജ, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ വാക്കുകളെ അനുകൂലിച്ച്, ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗത് സിംഗിനെ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നു വെല്ലുവിളിച്ച ശോഭ സുരേന്ദ്രന്, വെങ്കിടേഷ് രാമകൃഷ്ണന്‍ മറുപടി കൊടുത്തു.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭഗത് സിംഗിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം അവതാരകയും പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം.

നെഹ്‌റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാന മന്ത്രിയുടെ പ്രസംഗഭാഗം ശോഭ സുരേന്ദ്രനെ ഷാനി പ്രഭാകരന്‍ കാണിച്ചു. ഹിന്ദിയിലുള്ള മോദിയുടെ വാക്കുകള്‍ കേട്ട ശോഭ പൊടുന്നനെ നേരത്തെ പറഞ്ഞ നിലപാട് മാറ്റി.

ശഹീദായ ഭഗത് സിംഗ് എന്നാല്‍ രക്തസാക്ഷിയായ ഭഗത് സിംഗിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നാണ് മോദി റാലിയില്‍ ചോദിച്ചതെന്നായി ശോഭയുടെ വാദം. ഹിന്ദി അറിയാവുന്ന ശോഭ പ്രസംഗം കേട്ടിട്ടില്ലെങ്കില്‍ ദയവ് ചെയ്ത് അപകടകരമായി വ്യാഖ്യാനിച്ച് ചര്‍ച്ചയുടെ മെറിറ്റ് കളയരുതെന്ന് ഷാനി പറഞ്ഞു. തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ അവതാരകയ്ക്ക് നേരെ ഭീഷണിയുമായി മുന്നോട്ട് പോകുകയായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി കളവ് പറയുന്നുവെന്നാരോപിച്ചല്ലെ ഈ ചര്‍ച്ച. ഷാനിയുടെ എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ നോക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു വാക്കെടുത്തല്ലേ ചര്‍ച്ച നടത്തുന്നത്. മോദിയുടെ പ്രസംഗത്തിന്റെ മുഴുവനും ഈ നാട്ടിലെ ജനങ്ങളെ കാണിക്കാനായി ബിജെപി തയ്യാറാകും.

ഈ ചര്‍ച്ച കേട്ടാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനം…ഷാനി ഇത് ചെറിയ കളിയല്ല…ഇതിന് ഷാനി മറുപടി പറയേണ്ടി വരും, ഒരു സംശയവുമില്ല. ഹിന്ദി അറിയില്ലെങ്കില്‍ അവതാരക അത് പഠിച്ചിട്ട് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നാല്‍ മതിയെന്നടക്കമായിരുന്നു ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ ഭീഷണി.

താന്‍ ഈ ചോദ്യത്തിന് മുകളില്‍ ഉള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദയവായി ശോഭാ സുരേന്ദ്രന്റെ ശ്രദ്ധയില്‍ പ്രസംഗംപ്പെട്ടിട്ടില്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി ചര്‍ച്ചയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അവതാരക പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രന്‍ തന്റെ വാദം തുടരുകയായിരുന്നു.