പുതിയ മണ്ടത്തരവുമായി ത്രിപുര മുഖ്യമന്ത്രി; ‘ബ്രിട്ടീഷ് പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ ടാഗോര്‍ നൊബേല്‍ വലിച്ചെറിഞ്ഞു’

single-img
11 May 2018

മണ്ടത്തരങ്ങള്‍ പറഞ്ഞ് വാര്‍ത്തകളില്‍ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് വീണ്ടും അമളി പറ്റി. ഇത്തവണ രവീന്ദ്ര നാഥ ടാഗോറിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍ തന്റെ നോബല്‍ സമ്മാനം തിരികെ കൊടുത്തെന്നാണ് ബിപ്ലബിന്റെ പുതിയ പ്രസംഗം.

ടാഗോറിന്റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

Rabindranath Tagore Gave Away 'Nobel Prize': Biplab Deb's Latest Gaffe

Rabindranath Tagore Gave Away 'Nobel Prize': Biplab Deb's Latest Gaffe

Posted by Evartha English on Friday, May 11, 2018

1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന്‍ നോബല്‍ സമ്മാനമാക്കിയത്.

നേരത്തെ, പുരാതന കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന ബിബ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നുമായിരുന്നു ബിബ്ലവ് ദേബ് പറഞ്ഞിരുന്നത്.

അധികാരത്തിലെത്തി ഒരുമാസം പൂര്‍ത്തിയായതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യാ പുരാതനകാലം മുതല്‍ക്കേ രാജ്യത്തുണ്ടായിരുന്നെന്ന് ബിബ്ലബ് ദേവ് അവകാശപ്പെട്ടത്. രാജ്യത്ത് ഡിജിറ്റല്‍ വത്കരണം കൊണ്ടുവരുന്നതിനായി വലിയതോതില്‍ പ്രയത്‌നിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്നും ബിബ്ലബ് ദേബ് പറഞ്ഞിരുന്നു.