നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു; തീരുമാനം പ്രഖ്യാപിച്ചത് ബംഗളുരുവില്‍

single-img
11 May 2018

ബെംഗളൂരു: നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു ഭാവന. ഇത് ഭരണകക്ഷിയായ കോണ്‍ഗ്രസിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുക എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രറഞ്ഞിരുന്നു.