കൈക്കുഞ്ഞുമായി യുവതി ഒഴുക്കില്‍പ്പെട്ടു; പിന്നീട് സംഭവിച്ചത് (വീഡിയോ)

single-img
10 May 2018

ചൈനയിലെ ഷിയാമെനിലാണ് സംഭവം നടന്നത്. മഴ ശക്തമായതോടെ വെള്ളംപൊങ്ങി. വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു യുവതി. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. കൈയിലിരുന്ന കുട താഴെ വീണതോടെ കുഞ്ഞുമായി യുവതി വെള്ളത്തില്‍ മുങ്ങിത്താണു.

ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ചിലര്‍ അവിടേക്ക് നീന്തിയെത്തി യുവതിയെയും കുഞ്ഞിനെയും രക്ഷിക്കുകയായിരുന്നു. ഒരു ചൈനീസ് മാധ്യമമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സമീപത്തായി ഒരു കാര്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.