തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

single-img
10 May 2018

മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തും. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിന് നാല് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.

കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ഹര്‍ജിക്കാരനായ സുഭാഷ് എം. തീക്കാടന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കോടതി മേല്‍നോട്ടം വഹിക്കുന്നതിനെ സര്‍ക്കാരിന്റെ അഭിഭാഷകനും എതിര്‍ത്തില്ല. ലേക്ക് പാലസ് റിസോര്‍ട്ടിനായി അനധികൃതമായി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ലേക്ക് പാലസിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചുവെന്നതും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ കളക്ടറായിരുന്ന പദ്മകുമാര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നതുമാണ് മറ്റ് രണ്ട് ഹര്‍ജികള്‍.