പെട്രോള്‍ പമ്പില്‍ നിന്ന് കാറെടുത്ത് കടന്നുകളയാന്‍ മോഷ്ടാവിന്റെ ശ്രമം; കാറിലിരുന്ന പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചുവീണു; വീഡിയോ

single-img
10 May 2018

മോഷണത്തിനിടെ കാറിലിരുന്ന 11 വയസുള്ള പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചുവീഴുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഭീതിപരത്തി വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കാര്‍ മോഷണം നടന്നത്.

മകള്‍ക്കൊപ്പം കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലെത്തിയതായിരുന്നു മാര്‍ക്ക് ബീസാന്‍സ്‌കി. പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തി മാര്‍ക്ക് പുറത്തേക്കിറങ്ങി. ഈ സമയം പെണ്‍കുട്ടി കാറില്‍ തന്നെയിരിക്കുകയായിരുന്നു.

പെട്ടെന്ന് ഒരാള്‍ കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോയി. ഈ സമയം കാറിന്റെ വാതില്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.