അഭിനയിക്കുന്നതിനിടയില്‍ ആളുകള്‍ നോക്കി നില്‍ക്കേ നടി പാമ്പുകടിയേറ്റു മരിച്ചു

single-img
10 May 2018

വേദിയില്‍ വച്ച് നടി പാമ്പു കടിയേറ്റ് മരിച്ചു. ബംഗാള്‍ കലാരൂപമായ ‘ജത്ര’ അവതരിപ്പിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കാളിദാസി മൊണ്ഡലാണ് മരിച്ചത്. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ ആക്രമിച്ചതാണ് അപകടകാരണം.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് മുമ്പ് പാമ്പിന്റെ വിഷമിറക്കുന്നതിനായി സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സാധാരണയായി ഇവര്‍ വേദിയില്‍ അതരിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് പാമ്പുകളെയാണു തിരിഞ്ഞെടുക്കാറ്. എന്നാല്‍ ഇത്തവണ യഥാര്‍ത്ഥ പാമ്പിനെ ഉപയോഗിച്ചു കലാരൂപം അവതരിപ്പിക്കുകയായിരുന്നു. ആരാണ് യഥാര്‍ത്ഥ പാമ്പിനെ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കും.