സോനത്തിന്റെ വിവാഹരാവില്‍ മദ്യപിച്ച് ലക്കുകെട്ട് ലൈവില്‍ വന്ന് രണ്‍വീര്‍ സിംഗ്

single-img
10 May 2018


https://www.youtube.com/watch?v=b09YGxYoDCE

സോനം കപൂറിന്റെ വിവാഹം ആഘോഷിക്കുന്ന തിരക്കിലായിരുന്നു ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും. ആട്ടവും പാട്ടുമൊക്കെയായി ആഘോഷിച്ച് തകര്‍ത്തു. ഇതിനിടെയാണ് രണ്‍വീര്‍ സിംഗിന്റെ ഒരു വീഡിയോ വൈറലാകുന്നത്. സോനത്തിന്റെ വിവാഹ രാവില്‍ മദ്യപിച്ച് ബോധമില്ലാതെ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തുകയായിരുന്നു.

രാത്രി മൂന്ന് മണിയോടെയായിരുന്നു സംഭവം. അര്‍ജുന്‍ കപൂറിന്റെ കൂടെയാണ് രണ്‍വീര്‍ ലൈവ് വന്നത്. മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മെയ് 8നായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം.