കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍പെടുത്തി; വില 13 രൂപയാക്കി ഓര്‍ഡിനന്‍സ് ഇറക്കും

single-img
10 May 2018

Close up from a bottle industry; Shutterstock ID 96200648; PO: aol; Job: production; Client: drone

തിരുവനന്തപുരം: കുപ്പിവെള്ളം വിലകുറച്ചു വില്‍ക്കണമെന്ന തീരുമാനം നടപ്പാക്കാന്‍ ഉറപ്പിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ്. കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയര്‍ന്നപ്പോഴാണ് വ്യാപകമായ പരാതികള്‍ ഭക്ഷ്യവകുപ്പിന് മുന്നിലെത്തിയത്. 10 രൂപയായിരുന്ന വില നിര്‍മ്മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു. ഇന്ധന വില ഉള്‍പ്പെടെ അവസ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്.

അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനായി വിജ്ഞാപനം ഇറക്കും. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 13 രൂപയാക്കാന്‍ ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.

യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തു. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍കീഴിലേക്ക് കുപ്പിവെള്ളം വന്നാല്‍, ഉത്പാദകര്‍ക്കും വ്യാപാരികള്‍കും തോന്നും പോലെ വിലകൂട്ടാനാവില്ല. അങ്ങിനെ ചെയ്താല്‍ അത് കുറ്റകരമായി മാറും. വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്നതോടെ ഈരംഗത്തെ തീവെട്ടിക്കൊള്ള അവസാനിക്കുമെന്നാണ് പ്രതീക്ഷ.