കാലായുടെ ഓഡിയോ ലോഞ്ചില്‍ കട്ടഫ്രീക്കന്‍മാരായി ധനുഷിന്റെ മക്കള്‍

single-img
10 May 2018

കബാലിക്ക് ശേഷം പാ രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന രജനീകാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ താരമായത് യത്രയും ലിംഗയുമാണ്. മറ്റാരുമല്ല രജനീകാന്തിന്റെ പേരക്കുട്ടികളാണിവര്‍. രജനിയുടെ മൂത്തമകളായ ഐശ്വര്യയുടെയും നടനും നിര്‍മ്മാതാവുമായ ധനുഷിന്റെയും മക്കളാണിവര്‍.

സ്വാഗ് ലുക്കിലാണ് ഇരുവരും ഏവരുടെയും ശ്രദ്ധ നേടിയത്. സാധാരണ ഇത്തരം പൊതു പരിപാടികളില്‍ ഇരുവരും കുട്ടികളെ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ ധനുഷിന്റെ മക്കളുടെ സാന്നിദ്ധ്യം കൊണ്ട് തന്നെ ചടങ്ങ് വേറിട്ടതായി. ബെര്‍ഗണ്ടി നിറത്തില്‍ തലമുടി കളര്‍ ചെയ്താണ് ഇരുവരും ലേറ്റസ്റ്റായി വന്നത്.

സംവിധായകനായ പാ രഞ്ജിത്തിന്റെ മകളുടെ ജന്മദിനത്തിലാണ് കാലായുടെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്. കുട്ടികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.