ദീപികക്കൊപ്പം അഭിനയിക്കുമോ? കത്രീനയുടെ മറുപടി ഇതാണ്

single-img
10 May 2018

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു ഒരു കാലത്ത് രണ്‍ബീര്‍ കപൂറും ദീപിക പദുകോണും. എന്നാല്‍ കത്രീന കെയ്ഫിന്റെ വരവോടെ രണ്‍ബീറും ദീപികയും പിരിഞ്ഞു. അതിന് ശേഷം ദീപികയും കത്രീനയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന് ബോളിവുഡില്‍ എല്ലാവര്‍ക്കുമറിയാം. തന്റെ കല്യാണത്തിന് കത്രീനയെ ക്ഷണിക്കില്ലെന്ന് ഒരു ഷോയ്ക്കിടെ ദീപിക പറയുകയും ചെയ്തിരുന്നു.

കത്രീനയുടെയും ദീപികയുടെയും ഉറ്റസുഹൃത്താണ് ആലിയ ഭട്ട്. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ആലിയ നേരത്തെ പ്രകടിപ്പിച്ചിരുന്നതാണ്. ഇരുവരോടും ഇക്കാര്യത്തില്‍ ഒരു ഉടമ്പടി തന്നെ വെച്ചിട്ടുണ്ടെന്ന് ആലിയ വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.

ഇതിനിടെയാണ് താനും ആലിയയും ഒരുമിച്ച് ഒരു ചിത്രം ഉണ്ടാകുമെന്ന് കത്രീന ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ”ചിലര്‍ക്കെങ്കിലും അറിയാവുന്ന കാര്യമാണ്, ഞാന്‍ ആദിത്യ ചോപ്രയോട് ഒരുപാട് നാളായി ആവശ്യപ്പെടുന്നുണ്ട്, രണ്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ കുറിച്ചുള്ള ഒരു ചിത്രം ചെയ്യണമെന്ന്.

അദ്ദേഹം അത്തരമൊരു ചിത്രമെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങനെ ഒരു ചിത്രം ലഭിച്ചാല്‍ അത് ആലിയക്കൊപ്പമായിരിക്കും അഭിനയിക്കുക. എനിക്കുറപ്പുണ്ട് ആ ചിത്രം മികച്ചതായിരിക്കും”, കത്രീന പറഞ്ഞു.
എന്നാല്‍ ദീപികക്കൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് കത്രീനയുടെ മറുപടി ഇങ്ങനെയായിരുന്നു:

”എന്നെ സംബന്ധിച്ചിടത്തോളം ദീപികക്കൊപ്പം അഭിനയിക്കാനുള്ള ഒരു തീരുമാനവും ഇതുവരെയില്ല”. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് അടുത്തകാലത്തൊന്നുമുണ്ടാകില്ലെന്ന കാര്യത്തിലാണ് ഇതോടെ തീരുമാനമായത്.