39 രൂപയ്ക്ക് പരിധിയില്ലാതെ വിളിക്കാം; ‘കുട്ടി ഓഫറുമായി’ ബിഎസ്എന്‍എല്‍

single-img
10 May 2018

‘കുട്ടി ഓഫറുമായി’ ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 39 രൂപയുടെ പുതിയ കോള്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. രാജ്യത്തെവിടെയും ബിഎസ്എന്‍എല്‍ ഫോണുകളിലേക്കു പരിധിയില്ലാതെ വിളിക്കാന്‍ സാധിക്കുന്ന ഓഫറില്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസം 200 മിനിറ്റും വിളിക്കാം.

ഡല്‍ഹി, മുംബൈ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും റോമിങ്ങിലും ഈ സേവനം ലഭ്യമാകും. ഏഴു ദിവസമാണ് ഓഫറിന്റെ കാലാവധി. ഒരു ഓഫര്‍ കാലാവധിക്കിടയില്‍ പെട്ടെന്നുള്ള ആവശ്യത്തിനു ഉപയോക്താക്കള്‍ക്കു ഗുണകരമാകുന്ന തരത്തിലാണു 39 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ സേവനം അവതരിപ്പിച്ചത്. നിലവിലുള്ള 39 രൂപയുടെ ഓഫര്‍ പിന്‍വലിച്ച് ഈ മാസം 15 മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും.