‘ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്; അവരോടായിട്ടുള്ള മറുപടി ആണിത്’; വൈറലായി വിജയ് ആരാധികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

single-img
9 May 2018

കേരളത്തില്‍ ഒരുപാട് ആരാധകരുള്ള തമിഴ് നടനാണ് വിജയ്. മലയാളിയായ ഒരു വിജയ് ആരാധികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം വിജയ്, ആരാധകരെ നേരിട്ട് കാണാനായി ഒരു ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിച്ചിരുന്നു.

അവിടെ വെച്ച് ശരണ്യ എന്ന മലയാളി പെണ്‍കുട്ടിയുടെ ഏറെ കാലത്തെ സ്വപ്‌നം പൂവണിഞ്ഞു. തന്റെ പ്രിയതാരത്തെ ഒരു നോക്കുകാണാനും കൂടെ നിന്ന് ചിത്രമെടുക്കാനുമുള്ള ശരണ്യയുടെ ആഗ്രഹമാണ് സാധിച്ചത്.

സംഭവത്തെക്കുറിച്ച് ശരണ്യ പറയുന്നത് ഇങ്ങനെ:

ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്.

വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ്‌യെ കാണാന്‍ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണന്‍ പറഞ്ഞിട്ടുണ്ട്,, ‘Namukkanat rain varonanna nam konja neram platformile wait panni than aakanam ‘ വര്‍ഷങ്ങളായി കാത്തിരുന്നു കണ്ടു.

കാണാന്‍ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകര്‍ക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവര്‍ അണ്ണന്റെ വാക്കും കേള്‍ക്കും. അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങള്‍ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതില്‍ അഭിമാനമേയുള്ളൂ……

കണ്ട നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ പകര്‍ച്ച കണ്ടപ്പോള്‍ തന്നെ അണ്ണന്‍ എന്നോട് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കയ്യില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു. ചിരിച്ചോണ്ട് കൈ നീട്ടി തന്നു.

എന്നോട് ക്യാമറയില്‍ നോക്കാന്‍ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓര്‍മയില്ല അണ്ണന് advnce bdy wish ചെയ്തു. ”റൊമ്പ നന്‍ട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ‘ എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth…. ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു.

എന്റെ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച VMI HEAD BUSSY ANAND സര്‍ നും തിരുനെല്‍വേലി SAJI ചേട്ടനും സെബാസ്റ്റ്യന്‍ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി. ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു എന്നത്.