ഫോട്ടോയെടുക്കാനായി ട്രെയിനിന് മുകളിലേക്ക് ചാടിക്കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; വീഡിയോ

single-img
9 May 2018

ഫോട്ടോയെടുക്കാനായി ട്രെയിനിന് മുകളിലേക്ക് ചാടിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചൈനയിലെ ചോങ്ക്വിനിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി. ഫോട്ടോ എടുക്കാനായാണ് 22കാരന്‍ ട്രെയിനിന് മുകളിലേക്ക് ചാടിക്കയറിയത്.

എന്നാല്‍ ഇയാള്‍ ചെന്ന് തൊട്ടത് ഹൈ വോള്‍ട്ടേജുള്ള വയറിന് മുകളിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് കുറച്ച് നേരം ട്രെയിനിന് മുകളില്‍ തന്നെ കിടന്നു. പിന്നീട് താഴെ വീഴുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.