ഡല്‍ഹിയിലും കശ്മീരിലും ഭൂചലനം

single-img
9 May 2018

ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലും കാശ്മീര്‍ മേഖലയിലുമാണ് ഭൂചനലമുണ്ടായത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനമാണ് രണ്ടിടത്തുമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് കശ്മീരിലും ഡല്‍ഹിയിലുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ശക്തമായ കാറ്റും വീശി.

അതേസമയം, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഭൂചലനം താരതമ്യേന ശക്തമായതായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് ഭൂകമ്പത്തിന്റെ തോത് രേഖപ്പെടുത്തിയത്. അഫ്ഗാന്‍ താജിക്കിസ്താന്‍ അതിര്‍ത്തിയിലെ ഹിന്ദുക്കുഷ് താഴ്‌വരയില്‍ 111.9 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഇതിനിടെ, ഡല്‍ഹിയിലും പരിസരപ്രദേശത്തും കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഝജ്ജാര്‍, റോഹ്തക്, ഭിവാനി, ഹോഡല്‍, പല്‍വാല്‍ മേഖലകളില്‍ തൊട്ടടുത്ത മണിക്കൂറില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.